കരിങ്ങാരി ഗവ. യു.പി. സ്‌കൂളിൽ ലോക കപ്പ് ആരവത്തിന് തുടക്കമായി
കരിങ്ങാരി: ലോക കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കരിങ്ങാരി ഗവ. യു.പി.സ്കൂളിൽ ആരവം 26 ന് തുടക്കമായി. ലോക കപ്പിലൂടെ ലോകത്തെ അറിയുക എന്ന പഠന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് ആരവം 26 സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പറും, എസ്. എം സി ചെയർമാനുമായ നാസർ എസ് കിക്കോഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
പ്രവചന മത്സരം, ബാലൻസ് ചലഞ്ച്, ലോക കപ്പ് ക്വിസ്, ടീം മത്സരങ്ങൾ, ഫൈനൽ ഗോൾ എന്നിവ ആരവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും. സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ലോക രാജ്യങ്ങൾ തിരിച്ചറിയുക, കായിക ചരിത്രത്തിൽ അവഗാഹം നേടുക, ഭൂഖണ്ഡങ്ങൾ അടുത്തറിയുക, തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ച് കൊണ്ട് പഠന പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് ആരവം സംഘടിപ്പിക്കുന്നത്.
മമ്മൂട്ടി കെ, ബെഞ്ചമിൻ മോളോയീസ്, മനോജ് വി, കിരൺ കളത്തിൽ ഷീജ ഡി.കെ, നിതാര ദേവസ്യ, ഹർഷ കെ. ആർ, അശ്വിനി കെ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply