മരക്കടവിൽ പുലിയെ പിടികൂടാൻ കൂടും ക്യാമറയും സ്ഥാപിച്ചു
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് -മൂന്നുപാലം ഭാഗത്ത് കഴിഞ്ഞ രാത്രിയിൽ പുലി രണ്ട് ആടുകളെ കൊന്നതിനെ തുടർന്ന് പുലിയെ പിടികൂടാൻ കൂടും ക്യാമറയും സ്ഥാപിച്ചു. പുളിമൂട്ടിൽ ബെന്നിയുടെ ഒരാടിനെയും, ഉറുമ്പിൻകരോട്ട് ബിജുവിന്റെ രണ്ടര മാസം ചെനയുള്ള ഒരാടിനെയുമാണ് പുലി കൂട്ടിൽ കയറി കൊന്ന് ഭക്ഷിച്ചത്. ഇതിനെ തുടർന്നാണ് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, വൈസ് പ്രസിഡണ്ട് ഷിനു കച്ചിറയിൽ, മെമ്പർമാരായ ജിഷാ സെബാസ്റ്റ്യൻ, സണ്ണി ജോസഫ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രാജീവ്കുമാർ എം കെ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സുരേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബിജു ഉറുമ്പിൻകരോട്ടിന്റെ വീടിനടുത്ത് കൂടും ക്യാമറയും സ്ഥാപിച്ചത്. രാത്രികാലങ്ങളിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.





Leave a Reply