ഫിഫ ലോകകപ്പ് ആവേശം വാനോളമുയർത്തി മാനന്തവാടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു
മാനന്തവാടി: ഫിഫ വേൾഡ് കപ്പ് 2026 ന്റെ ആവേശം മാനന്തവാടിയിലും ഒരുക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയും പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയവും ചേർന്ന് ജൂൺ വിളംബര ജാഥ നടത്തി. നിയോജക മണ്ഡലം എം എൽ എ ഉഷാ വിജയൻ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്ൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ലേഖാ രാജീവൻ, പി വി എസ് മുസ, പി വി ജോർജ്, ഷീജ ഫ്രാൻസിസ്, ഗ്രന്ഥാലയം ഭാരവാഹികളായ തോമസ്, ഷാജൻ ജോസ്, സബിത, നഗരസഭ കൗൺസിലർമാർ, സാമുഹ്യ സാംസ്ക്കാരിക്ക രംഗത്തെ പ്രമുഖർ, വിവിധ ക്ളബ്ബുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. വാഹനങ്ങളുടെ അകമ്പടിയോടുകൂടി വള്ളിയൂർകാവിൽ നിന്ന് തുടങ്ങിയ ജാഥ കൊയിലേരി, പയ്യംപള്ളി, ഒണ്ടയങ്ങാടി, ചെറ്റപ്പാലം, എരുമത്തെരുവ്, പിലാക്കാവ് പഞ്ചാര കൊല്ലി, ചിറക്കര, വട്ടർ കുന്ന്, കുറ്റിമൂല, കണിയാരം, കുഴിനിലം, ഒഴക്കോടി, ചൂട്ടക്കടവ് ജി.കെ എം വഴി മാനന്തവാടി ടൗൺ ചുറ്റി നഗരസഭ ഓഫീസിന് സമീപം സമാപിച്ചു.





Leave a Reply