June 12, 2026

ലക്ഷ്യങ്ങൾ നേടാനും പ്രതിസന്ധികളെ മറികടക്കാനും പ്രചോദനം അനിവാര്യം: സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ

0
IMG_20260612_130655
By ന്യൂസ് വയനാട് ബ്യൂറോ

ബാവലി: ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടാനും പ്രതിസന്ധികളെ മറികടക്കാനും പ്രചോദനം അഥവാ മോട്ടിവേഷൻ അനിവാര്യമാണെന്നും പ്രചോദിതരാവുക എന്നത് വലിയ വിജയങ്ങളുടെയും സന്തോഷങ്ങളുടെയും അടിസ്ഥാനമാണെന്നും സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ പറഞ്ഞു. ബാവലി മഖാം കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമിയിൽ പുതിയ വിദ്യാർത്ഥികൾക്കായി ജൂൺ ആറ് മുതൽ ആരംഭിച്ച ഒരാഴ്ചക്കാലത്തെ പ്രീ സിലബസ് വർക്ക് ഷോപ്പിൻ്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എസ്. എസ്. മുഹമ്മദ് ദാരിമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് സ്കിൽ ആൻ്റ് ഓഡിറ്റിംഗ്, ടാലൻ്റ് സ്കാൻ ആൻ്റ് ബ്രിഡ്ജ് കോഴ്സ്, ക്യാമ്പസ് ആൻ്റ് സിലബസ് എന്നീ സെഷനുകൾക്ക് ആസിഫ് വാഫി റിപ്പൺ, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ കാവനൂർ, സഈദ് സനാഇ വാളാട് എന്നിവർ നേതൃത്വം നൽകി. എസ്. എൻ. ഇ. സി. സ്റ്റേറ്റ് കോർഡിനേറ്റർ അലി മാസ്റ്റർ അരീക്കോട്, ജമാൽ വല്ലപ്പുഴ, കെ. എ. നാസർ മൗലവി മടക്കിമല, എം. കെ. ഹമീദലി ബാവലി, ഉമർ ഹാജി നീരിട്ടാടി എന്നിവർ സംസാരിച്ചു. പേഴ്‌സണാലിറ്റി ഡവലപ്മെൻ്റ്, സോഫ്റ്റ് സ്‌കിൽ, ഇസ്‌ലാമിക് ബിഹാവിറൽ എന്നിവയിൽ പരിശീലനം നടന്നു. റാഷിദ് ഫൈസി കാരായ സ്വാഗതവും മിദ്ലാജ് സനാഈ നെല്ലിയമ്പം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news