‘വൺ മില്ല്യൺ തൂഫാൻ ഗോൾസ്’ ക്യാമ്പയിന് എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ തുടക്കമായി
എടപ്പെട്ടി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന “വൺ മില്ല്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026” ക്യാമ്പയിൻ എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക എന്ന സന്ദേശവുമായി നടത്തുന്ന പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എ നീതു, ആർ കീർത്തി, എം എച്ച് ഹഫീസ് റഹ്‌മാൻ, അമൃത വിജയൻ, പി എസ് അനീഷ, കെ കെ റഷീദ്, ബി ഖദീജ, അമൃത മോഹൻ, അനുപമ സജിത്ത്, സജ്ല മുനീർ, ഫാത്തിമത്തുൽ ഫസ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply