ലഹരിക്കെതിരെ കായികക്കരുത്ത്; പനമരം ജി.എച്ച്.എസ്.എസിൽ ‘വൺ മില്യൺ തൂഫാൻ ഗോൾ’ പദ്ധതിക്ക് തുടക്കം
പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘വൺ മില്യൺ തൂഫാൻ ഗോൾ 2026’പദ്ധതിക്ക് തുടക്കമായി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ ആദ്യ ഗോൾ വലയിലെത്തിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
ലഹരി എന്ന വിപത്തിനെ കായികരംഗത്തിന്റെ കരുത്തുകൊണ്ട് നേരിടുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ജനകീയ പ്രതിരോധമാക്കി ഇതിനെ മാറ്റാനാണ് സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ വി, എച്ച്.എം. ഷീജാ ജെയിംസ് എന്നിവർ സംസാരിച്ചു.





Leave a Reply