June 19, 2026

വായന ദിനത്തോടനുബന്ധിച്ച് ലക്കിടി ജി.എൽ.പി.എസ്സിലെ കുട്ടികൾ ജവഹർ ഗ്രന്ഥശാല സന്ദർശിച്ചു

0
IMG_20260619_165428
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വായനാ ദിനത്തോടനുബന്ധിച്ച് ലക്കിടി ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുട്ടികൾ വൈത്തിരി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ജവഹർ ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാലയിൽ വെച്ചു നടന്ന വായന ദിന പരിപാടികളുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ടി.കെ. ഷാനവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി സുമ പള്ളിപ്രം കുട്ടികളുമായി സംവദിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.വി. ഫൈസൽ, എസ്.എം.സി. മെമ്പർ സുനിൽ കച്ചേരിപ്പാറ, ചിത്ര എസ്., നീരജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *