പ്രതീക്ഷ നൽകുന്ന ബജറ്റെന്ന് യുഡിഎഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ
കല്പറ്റ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നിട്ടും സമസ്ത മേഖലകൾക്കും പ്രതീക്ഷ നൽകും വിധം കന്നി ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ യുഡിഎഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ അഭിനന്ദിച്ചു. വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കുവാനുള്ള ധീരമായ തീരുമാനം വൻ പ്രതീക്ഷയാണ് നൽകുന്നതെന്നും ഇത് പട്ടികവർഗ വികസന കുതിപ്പിന് ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് തുക വകയിരുത്തിയതും, സുൽത്താൻ ബത്തേരിയിലെ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഖ്യാപിച്ചതും തുക വകയിരുത്തിയതും വയനാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടും. വിനോദസഞ്ചാര മേഖലയ്ക്ക് 325 കോടി രൂപ വകയിരുത്തിയതും റബ്ബറിന്റെ താങ്ങുവില ഉയർത്തിയതുമെല്ലാം വയനാടിന് ഗുണം ചെയ്യും. മിഷൻ സമുദ്ര പദ്ധതി കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറും. വന്യമൃഗ ശല്യത്തിനെതിരെ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന പ്രഖ്യാപനം, നെറ്റ് സീറോ പദ്ധതി, ജെൻസി ടെക്നോളജി മിഷൻ എന്നീ പ്രഖ്യാപനങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ കൂട്ടിച്ചേർത്തു.





Leave a Reply