June 20, 2026

ബജറ്റ് ജീവനക്കാരെ കബളിപ്പിക്കൽ: ഫെറ്റോ

0
IMG_20260620_160511
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കഴിഞ്ഞ 10 വർഷം സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ അതേ നിലപാടുകളുമായാണ് 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിലൂടെ യുഡിഎഫ് സർക്കാരും മുന്നോട്ട് പോകുന്നതെന്ന് ഫെറ്റോ ആരോപിച്ചു. ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ഒളിപ്പിച്ചുവെച്ച ‘വിസ്മയം’ വെറും പാഴ് വാക്ക് മാത്രമാണെന്ന് ബജറ്റിലൂടെ മുഖ്യമന്ത്രി തെളിയിച്ചിരിക്കുകയാണ്. മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലന്റെ വാക്കുകളെ അനുസ്മരിപ്പിക്കും വിധമുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ നടത്തിയിട്ടുള്ളതെന്നും സംഘടന കുറ്റപ്പെടുത്തി. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ അനുവർത്തിച്ചു വന്ന ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിക്കുന്ന നിലപാടുമായാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ ജീവനക്കാരുടെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി ഫെറ്റോ മുന്നോട്ടുപോകുമെന്നും, ഇതിനായി രാഷ്ട്രീയ കക്ഷി ഭേദമന്യേ സർക്കാർ ജീവനക്കാർ ഒന്നിക്കണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.

 

മാനന്തവാടിയിൽ നടന്ന പ്രതിഷേധ യോഗം പെൻഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി എം.ആർ. സുധി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.പി. ബ്രിജേഷ്, സുന്ദരൻ എം., ബാലഗോപാലൻ കെ., നിതീഷ് കെ.എൻ., ഉദിഷ ഒ.എ. തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *