പുൽപ്പള്ളിയിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി പ്രത്യേക ജനന മരണ സർട്ടിഫിക്കറ്റ് ക്യാമ്പ് നടത്തി
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി പ്രത്യേക ജനന മരണ സർട്ടിഫിക്കറ്റ് ക്യാമ്പ് നടത്തി. പഞ്ചായത്തിലെ വിവിധ ഉന്നതികളിൽ നിന്ന് 253 ഗുണഭോക്താക്കൾ പങ്കെടുത്ത ക്യാമ്പിൽ തൽസമയം അപേക്ഷകൾ സ്വീകരിച്ച് നിരവധി പേർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആധാർ ലഭ്യമല്ലാത്തവർക്ക് ആയത് ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളും ക്യാമ്പിൽ സ്വീകരിക്കുകയുണ്ടായി. സ്പെഷ്യൽ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജോഷി ചാരുവേലിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി (ഇൻ ചാർജ്ജ്) ഷീന കെ ദേവസ്യ സ്വാഗതമാശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷാരിഷ് നന്ദി രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ട്രൈബൽ പ്രെമോട്ടർമാർ, അക്ഷയ സെന്റർ എന്നിവർക്കായിരുന്നു ക്യാമ്പ് നടത്തിപ്പിന്റെ ചുമതല. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 6 മണിവരെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.





Leave a Reply