ആർജെഡിയിൽ കൂട്ടരാജി; ജില്ലാ വൈസ് പ്രസിഡന്റ് അസിസ് മാനന്തവാടി സ്ഥാനമൊഴിഞ്ഞു
മാനന്തവാടി: സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഹംസയുടെ അഴിമതിയിലും ഏകാധിപത്യ നിലപാടുകളിലും പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൻ രാജിവെച്ചതായി അസിസ് മാനന്തവാടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന്നോടൊപ്പം അമ്പതോളം പാർട്ടി പ്രവർത്തകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചുരൽമല ദുരന്തബാധിതരെ സഹായിക്കാനായി പിരിച്ചെടുത്ത ഫണ്ട് ഉൾപ്പെടെ ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്തപ്പോൾ സംസ്ഥാന പ്രസിഡന്റിൽ നിന്ന് ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയിൽ മുങ്ങിയ പാർട്ടിയിൽ തുടർന്നുപോയാൽ രണ്ടരപ്പതിറ്റാണ്ടുകാലത്തെ തന്റെ നിസ്വാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിന് കളങ്കമുണ്ടാകുമെന്നതിനാലാണ് ഈ തീരുമാനമെന്നും അസിസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.





Leave a Reply