പടിഞ്ഞാറത്തറ പാലിയേറ്റീവ് കമ്മിറ്റിക്ക് 10 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കമ്മിറ്റിക്ക് വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയുടെ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. കാപ്പുംകുന്ന് ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അസ്മ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കീഴിലുള്ള കാപ്പുംകുന്ന് എഫ്.എച്ച്.സി., ബാങ്ക്കുന്ന് എഫ്.എച്ച്.സി. എന്നിവയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സംഘങ്ങൾക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
കാപ്പുംകുന്ന് ഫാമിലി ഹെൽത്ത് സെന്റർ ഡോക്ടർ അനുപ്രിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കമലാ രാമൻ, ചെയർപേഴ്സൺമാരായ സാജിത, അമ്പിളി, മെമ്പർമാരായ എം. വി. ജോണി, ശ്രീജിത്ത്, ബീന, സുഹറ, ശില്പ, നജ്മത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാകേഷ്, പാലിയേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. ടി. കുഞ്ഞബ്ദുള്ള, സി. ഇ. ഹാരിസ്, പി. കെ. വർഗീസ്, ജിജി തോമസ്, നാസർ ആയ്യാർ, ഡോക്ടർ അനുപ്രിയ, എച്ച്. ഐ. ജോൺസൺ, പാലിയേറ്റീവ് സിസ്റ്റർമാരായ ജീൻസി, ആഷ്ലി തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply