June 20, 2026

മാനന്തവാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

0
IMG_20260620_203526
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാനന്തവാടി പായോട് കാലായിൽ സിജോ (35) ആണ് അന്തരിച്ചത്.

​കഴിഞ്ഞ മാസം ഒമ്പതാം തീയതി മാനന്തവാടി ബിഷപ്‌സ് ഹൗസിനു സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​തോമസ് – മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ലിജോ സഹോദരനാണ്.

​സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30-ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *