സേവാഭാരതി വാർഷിക പ്രവർത്തക യോഗം നടത്തി
തോണിച്ചാൽ :എടവക സേവാഭാരതി പ്രവർത്തക യോഗം തോണിച്ചാലിൽ സംഘടിപ്പിച്ചു. കെ ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ പ്രവർത്തനത്തെ കുറിച്ച് ജില്ലാസെക്രട്ടറി വി എ സുരേഷ് ജില്ലാ ഉപാധ്യക്ഷൻ പി പരമേശ്വരൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന സമിതി അംഗം എം ഡി ശ്യാമള സേവാ സന്ദേശം നൽകി. ആർ എസ് എസ് ഖണ്ഡ് കാര്യവാഹ് സി കെ രവീന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ ബാബു (പ്രസി.) കെ പി ബാബുരാജൻ (സെക്ര) പി സുന്ദരൻ ട്രഷറർ എന്നിവരടങ്ങിയ 15 അംഗ സമിതിയും ചുമതലയേറ്റു





Leave a Reply