വാഴവറ്റയിൽ വീടിന് തീപിടിച്ചു: വീട്ടുടമയ്ക്ക് പൊള്ളലേറ്റു, വാഹനങ്ങളിലേക്ക് തീ പടർന്നു
കൽപ്പറ്റ: വാഴവറ്റ കല്ലുപാടി കീരംവേലി ബാലന്റെ വീടിന് ഇന്ന് രാവിലെ 8.10 ഓടെ തീപിടിച്ചു. വീടിനു മുമ്പിൽ നിർത്തിയിട്ടിരുന്ന ഒമിനി വാനിനും കൈനറ്റിക് സ്കൂട്ടറിനും പിടിച്ച തീ വീട്ടിലേക്ക് പടരുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിൽ വീട്ടുടമസ്ഥനായ ബാലന് സാരമായി പൊള്ളലേൽക്കുകയും അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. കൽപ്പറ്റ നിലയത്തിൽ നിന്നും എത്തിയ മൂന്നു യൂണിറ്റ് ഫയർഫോഴ്സ് അംഗങ്ങൾ വളരെ ശ്രമപ്പെട്ടാണ് തീ പൂർണ്ണമായും അണച്ചത്. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സതീഷ് ബാബു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എ വി വിനോദ്, സീനിയർ ഫയർ ഓഫീസർ കെ എം ഷിബു, ഫയർ ഓഫീസർമാരായ നിസാർ സി കെ, സൈനുദ്ദീൻ ടി പി, ഹെൻട്രി ജോർജ്, ധനീഷ് കുമാർ എം പി, ജിതിൻകുമാർ എം, ദീപു കെ ആർ, ജിതിൻ എസ്, ജിനീഷ് യു, ഷാഹുൽ ഹമീദ് കെ ആർ, രാഹുൽ, ബിനു ഇ കെ എന്നിവർ ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്.





Leave a Reply