June 28, 2026

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്ന് സിഐടിയു സമ്മേളനം

0
IMG_20260628_103702
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്ന് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മാനന്തവാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഗോത്രവിഭാഗത്തിൽ നിന്നുള്ള രോഗികളുൾപ്പെടെ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിനെ മാറ്റാനുള്ള നീക്കം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമ്മേളനം പ്രസ്താവിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാനുഗതമായി വർദ്ധിച്ച സാഹചര്യത്തിൽ ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്നും കള്ളടാക്സികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

 

എരുമത്തെരുവ് മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ. സുഗതൻ ഉദ്ഘാടനം ചെയ്തു. പി. യു. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. കെ. പുഷ്പൻ, എൻ. ജെ. ഷജിത്ത്, കെ. ടി. വിനു, പി. ബി. സിനു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ബാബു ഷജിൽകുമാർ സ്വാഗതവും എൻ. എം. സണ്ണി നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പി. യു. സന്തോഷ്‌കുമാറിനെ പ്രസിഡന്റായും, ബാബു ഷജിൽകുമാറിനെ സെക്രട്ടറിയായും, പി. ബി. സിനുവിനെ ട്രഷററായും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *