കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുമായി പ്രിയങ്കാഗാന്ധി എം പി കൂടിക്കാഴ്ച നടത്തി
കല്‍പ്പറ്റ: ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുമായി പ്രിയങ്കാഗാന്ധി എം പി കൂടിക്കാഴ്ച നടത്തി. പരിപാടിയില്‍ ജില്ലയിലെ 36 മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്തു. പ്രാദേശികതലത്തില്‍ നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. കൃഷിമന്ത്രി ടി സിദ്ദിഖ്, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഉഷാവിജയന്‍, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply