June 28, 2026

യോഗ വാരാചരണത്തിന്റെ വയനാട് ജില്ലാതല സമാപന സമ്മേളനം നടന്നു

0
IMG_20260628_124336
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് “ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ” എന്ന പ്രമേയത്തിലൂന്നി കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ വാരാചരണത്തിന്റെ വയനാട് ജില്ലാ തല സമാപനസമ്മേളനം കൽപ്പറ്റ സെന്റ് ജോസഫ് സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സൽമ മോയിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം  കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ലോകത്തിന് ഇന്ത്യയുടെ അമൂല്യമായ സംഭാവനകളിലൊന്നായ യോഗ വാർദ്ധക്യത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കാനും പ്രയോജനപ്രദമാണെന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 

കൽപ്പറ്റ നഗരസഭാ ചെയർമാൻ  പി. വിശ്വനാഥൻ മുഖ്യാതിഥിയായ ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ ഒ.കെ യോഗ സന്ദേശം നൽകുകയും, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: അച്ചാമ്മ ലെനു തോമസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കൽപ്പറ്റ നഗരസഭ വാർഡ് കൗൺസിലർ അഡ്വ: അനീഷ കെ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ: സുഷമ, സെന്റ് ജോസഫ് കോൺവെന്റ് സ്ക്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ അനിത മേരി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ ബിജി.എസ്.എൻ, സുൽത്താൻ ബത്തേരി താലൂക്ക് ആയുർവേദ ആശുപത്രി സി.എം.ഒ ഡോ: ബിനോയ് എ.പി., ഐ.എസ്.എം. ജില്ലാ മെഡിക്കൽ ഓഫീസ് സീനിയർ സൂപ്രണ്ട്  വിനോദ് എം.എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

 

പ്രസ്തുത സമാപന സമ്മേളനത്തിന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ഹരിതാ ജയരാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി ഡോ: ദിവ്യ നന്ദിയും പറഞ്ഞു. തുടർന്ന് പരിപാടിയുടെ ഭാഗമായി ഡോ: ലക്ഷ്മി എൻ നായർ, ഡോ: ദയ എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിയറുപതോളം പേർ പങ്കെടുത്ത മാസ്സ് യോഗ പ്രദർശനവും യോഗ ഡാൻസും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *