തൊണ്ടർനാട് സ്‌കൂളുകളിൽ ലഹരി വിരുദ്ധദിനാചരണം; റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
തൊണ്ടർനാട്: തൊണ്ടർനാട് പോലീസ് സ്റ്റേഷന്റെയും എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടർനാട് എസ്.പി.സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനാചരണം സംഘടിപ്പിച്ചു. എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് തുടങ്ങിയ സംഘടനകൾ അണിനിരന്ന റാലി ശ്രദ്ധേയമായി. എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരിയുടെ ദൂഷ്യവശങ്ങൾ വിളിച്ചോതുന്നതായിരുന്നു. തൊണ്ടർനാട് സ്റ്റേഷൻ ഐ.പി രാജേഷ് എൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൽമാ മൊയീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രമോദ് മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ മഞ്ജു ടി, ഹെഡ്മാസ്റ്റർ ബിജു പി.ടി.കെ, പി.ടി.എ പ്രസിഡണ്ട് മൊയ്തു, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply