July 7, 2026

കർഷകർക്ക് നൽകാനുള്ള കുടിശ്ശിക കൃഷി വകുപ്പിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തണം: പി.കെ.എ. അസീസ്

0
IMG_20260707_181644
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൃഷി വകുപ്പ് നടപ്പാക്കുന്ന നൂറു ദിന പരിപാടിയിൽ മുൻ സർക്കാരിന്റെ കാലത്ത് കൃഷിക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക വിതരണം കൂടി ഉൾപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 2021 മുതലുള്ള പ്രകൃതി ക്ഷോഭ ദുരിതാശ്വാസ നഷ്ട പരിഹാരമായി 90 കോടിയോളം രൂപ കർഷകർക്ക് ലഭിക്കാനുണ്ട്. കൂടാതെ, കാർഷിക കടാശ്വാസ കമ്മീഷന്റെ അവാർഡ് പ്രകാരം നൂറുകണക്കിന് കർഷകർ അവരുടെ വിഹിതം ബാങ്കുകളിൽ അടച്ചിട്ടും സർക്കാർ വിഹിതം നൽകാത്തതിനാൽ ബാങ്ക് അധികൃതർ പ്രമാണങ്ങൾ തിരിച്ചു നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണ്. ഈ ഇനത്തിൽ ബാങ്കുകൾക്ക് സർക്കാർ വിഹിതമായി 227 കോടി രൂപയാണ് കിട്ടാനുള്ളത്. സർക്കാറിന്റെ വിള ഇൻഷ്വറൻസ് വകയിൽ മുൻ സർക്കാർ 32.73 കോടി രൂപയും, കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതിയിൽ 45.29 കോടി രൂപയും കുടിശ്ശികയാക്കിയിട്ടുണ്ട്. പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റുമായി കർഷക ക്ഷേമ ബോർഡിൽ ക്ഷേമനിധി വിഹിതം അടച്ച ആയിരക്കണക്കിന് കർഷകർക്ക് സർക്കാർ വിഹിതം അടക്കാത്തതിനാൽ ആനുകൂല്യം ലഭിക്കുന്നില്ലെന്നും, മുൻ സർക്കാർ ബാധ്യതയാക്കി വെച്ച ഈ തുകകൾ കൃഷിവകുപ്പ് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്താൽ കൃഷിക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *