സാക്ഷരത ഏഴാം തരം തുല്യതാ പരീക്ഷക്ക് ജില്ലയിൽ തുടക്കമായി
കൽപ്പറ്റ: സാക്ഷരതാമിഷൻ്റെ ഏഴാം തരം തുല്യതാ പരീക്ഷക്ക് ജില്ലയിൽ തുടക്കമായി. എസ് കെ എം ജെ സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രികാ കൃഷ്ണൻ 50 വയസുകാരനായ സി.ജാഫറിന് ചോദ്യപേപ്പര്‍ നല്കി പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏഴാം ക്ലാസുകൊണ്ട് പഠനം നിർത്തരുതെന്നും ഉന്നത പഠനമായിരിക്കണം ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ജില്ലയിൽ 17 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 10 പേര് സ്ത്രീകളും ഏഴ് പേര് പുരുഷന്മാരുമാണ്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മൂന്ന് പേരും ഭിന്നശേഷിക്കാരനായ ഒരാളും പരീക്ഷ എഴുതുന്നുണ്ട്. പനമരം ഗവ. ഹയര്‍ സെക്കൻഡറി സ്ക്കൂളില്‍ പരീക്ഷ എഴുതുന്ന 61 വയസുകാരനായ എം.കെ മൊയ്തുവാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. സെൻ്റ്മേരീസ് എ.യു.പി.സ്ക്കൂളില്‍ പരീക്ഷ എഴുതുന്ന 19 കാരനായ മെല്‍വില്‍ വില്സന് ആണ് പ്രായം കുറഞ്ഞ പഠിതാവ്.
ജില്ലാ സാക്ഷരതാ മിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയ, പരീക്ഷാ സൂപ്രണ്ട് ഇ.ആര് സ്മിത, ഇന്‍വിജിലേറ്റര്‍ ഗ്ലാഡിസ് കെ പോള്‍, ഓഫീസ് ജീവനക്കാരായ എ.എസ്.ഗീത, പി.വി.ജാഫര്‍, പ്രേരക്മാരായ എം പുഷ്പലത, പി.വി അനിത എന്നിവര്‍ പങ്കെടുത്തു.





Leave a Reply