ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുടെ സമയോചിത ഇടപെടൽ: മാനന്തവാടിയിൽ വൻ തീപിടിത്തം ഒഴിവായി
മാനന്തവാടി: മാനന്തവാടി സെഞ്ച്വറി ഫാഷൻ ടെക്സ്റ്റൈൽസിലുണ്ടായ തീപിടിത്തം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറുടെ സമയോചിത ഇടപെടലിനെത്തുടർന്ന് ഒഴിവാക്കാനായി. ഇന്ന് രാവിലെ 10 മണിയോടെയാണ് സ്ഥാപനത്തിന്റെ രണ്ടാം നിലയിലെ വയറിങ്ങിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്. ഈ സമയത്ത് കടയിൽ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയ പാലാ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ജെസ്സി സ്വദേശിയുമായ ജിതിൻ ഗോവിന്ദ് ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു. ജിതിന്റെ സമയോചിതമായ ഇടപെടൽ കാരണം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.





Leave a Reply