ഉഷ വിജയൻ എംഎൽഎയ്ക്ക് സ്വീകരണം നൽകി എടവക പഞ്ചായത്ത്
എടവക : മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഉഷ വിജയന് എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സ്വീകരണം നൽകി. ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. എത്ര സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാലും സ്വന്തം നാട്ടിൽ ലഭിക്കുന്ന അംഗീകാരം വിലപ്പെട്ടതാണെന്നു മറുപടി പ്രസംഗത്തിൽ ഉഷ വിജയൻ പറഞ്ഞു. വാർഡ് മെമ്പറായും പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് ഡിവിഷൻ മെമ്പറായും ദീർഘകാലം എടവക ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ച എംഎൽഎ തന്റെ കൂടെ പ്രവർത്തിച്ച അംഗങ്ങളോടും ഉദ്യോഗസ്ഥരോടും തന്റെ പഴയകാല ഓർമ്മകളെ കുറിച്ചും, നടന്നുവന്ന വഴികളെക്കുറിച്ചും വാചാലയായി.
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായാണ് ഒരു സ്വയംഭരണ സ്ഥാപനം എംഎൽഎക്ക് സ്വീകരണം നൽകിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ, വൈസ് പ്രസിഡണ്ട്, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ പഞ്ചായത്ത്, ഉദ്യോഗസ്ഥർ, വിബി-ജി റാം ജി ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
ദീർഘനാളത്തെ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന അസിസ്റ്റന്റ് സെക്രട്ടറി അസീസ് എ കെ, വിരമിക്കുന്ന പാർട്ട് ടൈം സ്വീപ്പർ സൂസി എന്നിവർക്ക് ആശംസകളും നേർന്നാണ് എംഎൽഎ യാത്രയായത്. എത്ര സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാലും സ്വന്തം നാട്ടിൽ ലഭിക്കുന്ന അംഗീകാരം വിലപ്പെട്ടതാണെന്നു മറുപടി പ്രസംഗത്തിൽ ഉഷ വിജയൻ പറഞ്ഞു.





Leave a Reply