പഴൂർ സെന്റ് ആന്റണീസ് എ.യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു
പഴൂർ: പഴൂർ സെന്റ് ആന്റണീസ് എ.യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെയും ഈ വർഷത്തെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നു. പ്രശസ്ത സാഹിത്യകാരൻ ഹാരിസ് നേന്മേനി ഉദ്ഘാടനം നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ചാൾസ് ഡി. ബെന്നി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ ലീഡർ നഷ ഫാത്തിമ കെ. ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സാബു പി. ജോൺ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ജോഷി ജോർജ് നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനുശേഷം സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിക്ക് കൂടുതൽ നിറപ്പകിട്ടേകി.





Leave a Reply