July 17, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

0
IMG_20260717_204208
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. പേര്യ 34 മൈൽ ഞാളാട്ട് വീട്ടിൽ എൻ. അഫ്സൽ (32), പേര്യ 35 മൈൽ പരിയാരത്ത് വീട്ടിൽ ശ്രിജിൻ പി. ജയിംസ് (24) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ പ്രതികൾ ഓട്ടോയിൽ ബലമായി പിടിച്ചു കയറ്റി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അറസ്റ്റിലായ ഇരുവർക്കുമെതിരെ മുൻപും ലഹരിക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീക്കിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *