July 17, 2026

ഗോത്ര പഠന ഗവേഷണ കേന്ദ്രം സന്ദർശിച്ച് ഐ സി ബാലകൃഷ്ണ‌ൻ എംഎൽഎ

0
IMG-20260717-WA0038
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ഗോത്ര പഠന ഗവേഷണ കേന്ദ്രം എം എൽഎ ഐ സി ബാലകൃഷ്‌ണൻ സന്ദർശിച്ചു. വിദ്യാർത്ഥികളും അധ്യാപകരുമായി അദ്ദേഹം സംവദിച്ചു. പരിപാടിയിൽ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. പുഷ്പലത ഇ അധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, മുൻസിപ്പൽ കൌൺസിൽ മെമ്പർ ഷെറീന റഷീദ് എന്നിവർ സന്നിഹിതരായിരുന്നു. ഗോത്ര വിദ്യാർത്ഥികളുടെ ദീർഘ നാളത്തെ ആവശ്യങ്ങൾ നേരിട്ട് അറിയുകയും, ചർച്ച ചെയ്യുകയും ഉണ്ടായി. വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തുകയും ആരായുകയും ചെയ്തു‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഐ ടി എസ് ആറിനെ വലിയ പുരോഗതിയിലേക്ക് നയിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എം എൽ എ സംസാരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ അക്കാദമികവും, അക്കാദമിക ഇതര ആവശ്യങ്ങൾ മുന്നോട്ട് വെച്ചു. ഇരുന്നൂറിലേറെ ഗോത്ര വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തിൽ ബോയ്‌സ് ഹോസ്റ്റൽ കെട്ടിട നിർമാണം അടക്കമുള്ള പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള ഇടപെടൽ എം എൽ എ ഉറപ്പു നൽകി. സോഷ്യോളജി വകുപ്പ് മേധാവി ബിജിത പി ആർ നന്ദി അറിയിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *