August 16, 2026

മാനന്തവാടി മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണം: എസ്.ടി.യു. കൺവെൻഷൻ

0
IMG_20260816_181650
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികൾ ഊർജിതമാക്കണമെന്നും എസ്.ടി.യു. മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു.

മാനന്തവാടിയിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജിൽ തുടർച്ചയായി രണ്ട് അക്കാദമിക് വർഷങ്ങളിൽ പ്രവേശനം പൂർത്തിയായ സാഹചര്യത്തിൽ, സ്ഥാപനത്തെ പ്രതിസന്ധിയിലാക്കി മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന പ്രചാരണം അംഗീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നതാണ്. മാനന്തവാടിയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക വികസനത്തിന് നിർണായകമായ സ്ഥാപനത്തെ ഇവിടെ തന്നെ നിലനിർത്തി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സ്ഥലമെടുപ്പ് വേഗത്തിലാക്കാനും അധികാരികൾ അടിയന്തരമായി ഇടപെടണം.

മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനെ എതിർക്കുന്ന ചിലരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും വികസനം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടന്ന കൺവെൻഷൻ സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് ആയാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, മണ്ഡലം പ്രസിഡന്റ് ടി. മൊയ്തു, കൊച്ചി ഹമീദ്, പി.വി.എസ്. മൂസ, മുനവ്വർ, അഹമ്മദ്, ഷുക്കൂർ എന്നിവർ സംസാരിച്ചു. അഡ്വ. റഷീദ് പടയൻ സ്വാഗതവും ജമാൽ അനിയാപ്രവൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *