August 16, 2026

വ്യാപാരി വ്യവസായി സമിതി തലപ്പുഴ യൂണിറ്റ് സമ്മേളനം നടത്തി: പഞ്ചായത്ത് നടപടിയിൽ പ്രതിഷേധം

0
IMG_20260816_183642
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലപ്പുഴ യൂണിറ്റ് സമ്മേളനം ചേർന്നു. കച്ചവട സ്ഥാപനങ്ങൾക്കു മുന്നിൽ സ്വന്തം സ്ഥലത്ത് മഴമറയായി താൽക്കാലിക ഷീറ്റ് ഇട്ടു എന്ന ഒറ്റ കാരണത്താൽ പഞ്ചായത്തിൽനിന്ന് കച്ചവട ലൈസൻസ് അനുവദിക്കാത്ത പഞ്ചായത്ത് നടപടിയിൽ യോഗം പ്രതിഷേധിച്ചു. കുഴിനിലത്ത് കെ.എസ്.ഇ.ബി.യുടെ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും, മഴക്കാലത്ത് പേര്യ, പാൽ ചുരങ്ങൾ മണ്ണിടിച്ചിൽ മൂലം തടസ്സപ്പെട്ട് വയനാട് ഒറ്റപ്പെടുന്ന സാഹചര്യത്തിൽ തലപ്പുഴ 44-ാം മൈൽ അമ്പായത്തോട് ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ആർ. സുരേഷ്, സുനിൽ കെ.ജി., ഷബിത ടീച്ചർ, രവീന്ദ്രൻ വി.ടി., ജോയി കുന്നേൽ, ഹുസൈൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *