സ്വാതന്ത്ര്യദിനാഘോഷത്തിൽ ബാൻഡ് മേളവുമായി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ മികവു നേടി
കൽപ്പറ്റ: ജില്ല സ്വാതന്ത്ര്യദിന ആഘോഷത്തിൽ എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കൽപ്പറ്റ എസ്. കെ. എം. ജെ. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ ദേശഭക്തിഗാനങ്ങളുടെ മനോഹരമായ ബാൻഡ് മേളം അവതരിപ്പിച്ചാണ് ഇവർ ശ്രദ്ധേയരായത്. കുട്ടികളുടെ ഈ മികച്ച പ്രകടനത്തെ ജില്ലാ ഭരണാധികാരികൾ അഭിനന്ദിച്ചു. സ്കൂൾ മാനേജർ ബ്രദർ പീറ്റർദാസ്, പ്രിൻസിപ്പാൾ സിസ്റ്റർ ജെസി ഫ്രാൻസിസ്, കോഡിനേറ്റർ സിസ്റ്റർ സിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply