August 18, 2026

പിഎംശ്രീ: യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് എസ്.ഡി.പി.ഐ; സെപ്റ്റംബർ 3ന് വാഹനപ്രചരണം

0
IMG_20260817_155835
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പിഎംശ്രീ പദ്ധതിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറണമെന്നും മതേതരത്വം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ 3-ന് മാനന്തവാടി മണ്ഡലത്തിൽ വാഹന പ്രചരണം സംഘടിപ്പിക്കാൻ എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

 

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം  നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎംശ്രീ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് കക്ഷികൾ, അധികാരത്തിലെത്തിയപ്പോൾ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് അവസരവാദപരമാണ്. മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാവുമെന്ന് രാജ്യസഭയിൽ എംപിമാരുടെ ചോദ്യത്തിന് മറുപടി ലഭിച്ചിട്ടും സർക്കാർ ഇതുമായി മുന്നോട്ടുപോകുകയാണ്. തമിഴ്‌നാട് സർക്കാർ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി അർഹമായ ഫണ്ട് നേടിയെടുത്ത മാതൃക മുന്നിലുണ്ടായിട്ടും വി.ഡി. സതീശൻ സർക്കാർ സംഘപരിവാർ അജണ്ടകൾക്ക് കീഴടങ്ങുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നും പദ്ധതിയിൽ നിന്ന് സർക്കാർ ഉടൻ പിന്മാറണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

 

മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി, സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ടി.കെ, ട്രഷറർ അലി എ.കെ, കമ്മിറ്റിയംഗങ്ങളായ ആലി പി, സകരിയ്യ കെ.എസ്, പഞ്ചായത്ത് ഭാരവാഹികളായ വി.കെ. മുഹമ്മദലി, അബ്ദുസലാം, അബ്‌ദുൽ കരീം, കെ. മുസ്തഫ, അബ്‌ദുൽ ഷുക്കൂർ ടി, നൗഷാദ് കെ, അഷ്‌റഫ്‌, കബീർ വി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *