മാനന്തവാടി ത്രിവേണിയിൽ കൺസുമർ ഫെഡ് ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു
മാനന്തവാടി: ത്രിവേണിയിൽ ആരംഭിച്ച കൺസുമർ ഫെഡ് ഓണച്ചന്തയുടെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. ഫെഡറേഷൻ ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജനാബ് ഹംസ ആദ്യ വിൽപന നടത്തി. ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് മത്തച്ചൻ കെ.എൽ. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.ആർ.എം. സക്കീന അലി, സുനീർ ബാരിക്കൽ, മുഹമ്മദ് മുസ്തഫ, റാണി, ശ്രീജ, പൗലോസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply