August 18, 2026

ഗോത്രവനിതകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവം: സ്വകാര്യ ഫിനാൻസ് സ്ഥാപനം സിപിഐ എം-ഡിവൈഎഫ്‌ഐ പ്രവർത്തകർ താഴിട്ട് പൂട്ടി

0
WhatsApp Image 2026-08-17 at 5.54.44 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ഏജന്റുമാർ ഗോത്രവനിതകളുടെ പണം തട്ടിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം-ഡിവൈഎഫ്‌ഐ പ്രവർത്തകർ മാനന്തവാടി ചെറ്റപ്പാലം റോഡിലെ ഭാരത് ഫിനാൻസ് താഴിട്ട് പൂട്ടി. സിപിഐ എം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ധനകാര്യസ്ഥാപനത്തിലെത്തി പ്രതിഷേധിച്ചതിന് പിന്നാലെ പ്രവർത്തകർ സ്ഥാപനം താഴിട്ട് പൂട്ടുകയായിരുന്നു. പൊലീസ് എത്തി നാളെ രാവിലെയോടെ പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു.

എടവക ചേമ്പിലോട് വലിയകുന്ന് ഉന്നതിയിലെ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരുടെ പേരിൽ ഇതേ സ്ഥാപനത്തിലെ ഏജന്റുമാർ രണ്ട് വർഷം മുൻപ് ആധാർ കാർഡ് കൈക്കലാക്കി ലോണെടുത്ത് കബളിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. മൂന്നുപേരെക്കൊണ്ടും 34000 രൂപ രൂപവീതം പിൻവലിപ്പിച്ച ശേഷം അത് ഏജന്റുമാർ വാങ്ങി നാലായിരം രൂപ വീതം തിരികെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് ഈ ധനകാര്യസ്ഥാപനത്തിൽ നിന്നും ലോൺ തിരിച്ചടക്കണമെന്ന് പറഞ്ഞ് ബന്ധപ്പെട്ടപ്പോഴാണ് ഇവർക്ക് തട്ടിപ്പ് ബോധ്യപ്പെട്ടത്.

മുൻപും ഇതേ സ്ഥാപനത്തിനെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. പ്രതിഷേധ സമരത്തിന് വി ബി ബബീഷ്, അഡ്വ.നിഖിൽ ബേബി, എ കെ റൈഷാദ്, കെ പോക്കുട്ടി, പൂവൻ ഇബ്രാഹിം, ഹരീഷ് എരുമത്തെരുവ്, കെ ടി മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *