August 29, 2026

പുൽപ്പള്ളിയിൽ വർണ്ണാഭമായ നബിദിന റാലിയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു

0
IMG_20260829_212507
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പ്രവാചകൻ മുഹമ്മദ് നബി തങ്ങളുടെ 1501-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുൽപ്പള്ളി ഹിദായത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെയും നബിദിന സ്വാഗത സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ശമീർ റഹ്മാനി പാക്കണ, മഹല്ല് പ്രസിഡന്റ് എം. എ. സിദ്ദീഖ് മഖ്ദൂമി, മഹല്ല് സെക്രട്ടറി നാസർ ഹാജി, നബിദിന സ്വാഗത സംഘം ചെയർമാൻ കെ. എച്ച്. അബ്ദുൽ റഹ്മാൻ, കൺവീനർ സലാം ഒ. കെ., ട്രഷറർ സലാം പുത്തൻ പീടിക, മുസ്തഫ ദാരിമി, സുലൈമാൻ ഫൈസി, മുഹമ്മദലി മുസ്ലിയാർ, ഉമ്മർ മുസ്ലിയാർ, ഗഫൂർ മുസ്ലിയാർ, ഹംസ ഹാജി, എൻ. കെ. അബ്ദുറഹിമാൻ, ജലീൽ പൂക്കണ്ടിയിൽ, ഗഫൂർ കെ. എം. എന്നിവർ റാലിക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി മദ്റസ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, ദഫ് പ്രദർശനം, പൊതുസമ്മേളനം, അന്നദാനം എന്നിവയും നടന്നു. പരിപാടികളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *