September 5, 2026

യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ: സ്വാഗത സംഘം രൂപീകരിച്ചു

0
WhatsApp Image 2026-09-05 at 9.22.16 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12ന് മാനന്തവാടി വ്യാപാരഭവനിൽ നടക്കുന്ന അസംബ്ലി യൂത്ത് കൗൺസിലിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാനായി സാദിക്ക് തലപ്പുഴയും പ്രോഗ്രാം കൺവീനറായി സാദിക്ക് വാളാടും തിരഞ്ഞെടുക്കപ്പെട്ടു.

യുവജനങ്ങളുടെ ജനാധിപത്യപരവും സാമൂഹികവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങളിൽ യുവജന ഇടപെടൽ സജീവമാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വെച്ച് മാനന്തവാടി മണ്ഡലത്തിലെ പ്രഥമ ഡെമോക്രാറ്റ്സ് അസംബ്ലി കമ്മിറ്റിയെ പ്രഖ്യാപിക്കും.

പരിപാടി വിജയിപ്പിക്കുന്നതിനായി മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും സ്വാഗത സംഘം യോഗം തീരുമാനിച്ചു.

യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ.എസ് മുഹമ്മദ് സകരിയ്യ,ജോയിന്റ് കൺവീനർ സുമയ്യ പി കെ,ഓർഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായ
സലാഹുദ്ധീൻ, മുഹമ്മദ്‌ യാസിർ, എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം ടി,സെക്രട്ടറി സജീർ എം ടി, വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഖദീജ ടി എന്നിവർ യോഗത്തിൽ പങ്കുചേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *