September 8, 2026

ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം: സെപ്റ്റംബർ 15-ന് കളക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ച് എസ് ഡി ടി യു

0
IMG_20260908_103102
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓട്ടോ റിക്ഷകളുടെ മിനിമം ചാർജ് 50 രൂപയാക്കി ഉയർത്തണമെന്നും കിലോമീറ്റർ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ് ഡി ടി യു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15-ന് രാവിലെ 10.30-ന് വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നിലാണ് ധർണ നടക്കുന്നത്. ധർണയ്ക്ക് ശേഷം ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിക്കും.

മോട്ടോർ വാഹന തൊഴിലാളികളുടെ അതിജീവനവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുകയും വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

 

ഇന്ധനവില, വാഹന സ്പെയർ പാർട്സുകളുടെ തുക, ഇൻഷുറൻസ്, ക്ഷേമനിധി, അറ്റകുറ്റപ്പണി ചെലവ്, ദൈനംദിന ജീവിതച്ചെലവ് എന്നിവ കുത്തനെ കൂടിയതോടെ നിലവിലെ ചാർജ് കൊണ്ട് ജീവിക്കാൻ സാധിക്കാത്ത ഗുരുതര പ്രതിസന്ധിയിലാണ് തൊഴിലാളികൾ. രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും അന്ന് പ്രതിഷേധം നടക്കും. വയനാട്ടിൽ നടക്കുന്ന ധർണയിൽ മുഴുവൻ ഓട്ടോ-ടാക്സി തൊഴിലാളികളും പങ്കാളികളാകണമെന്ന് എസ് ഡി ടി യു ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *