September 8, 2026

പി. എ. ആലിഹാജി അനുസ്മരണവും സ്മരണിക പ്രകാശനവും സംഘടിപ്പിക്കും

0
IMG_20260908_162105
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. എ. ആലിഹാജിയോടുള്ള ആദരസൂചകമായി, വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആലിഹാജി അനുസ്മരണവും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സ്മരണിക പ്രകാശനവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. പൊതുപ്രവർത്തന മേഖലയിൽ സത്യവും നീതിയും കാത്തുസൂക്ഷിച്ച പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു ആലിഹാജിയെന്നും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങളും ഇടപെടലുകളും എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും യോഗം വിലയിരുത്തി.

 

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ട്രഷറർ അമ്മദ് കൊടുവേരി, ഭാരവാഹികളായ റഫീഖ് കെ കെ സി , ഉസ്മാൻ പി കെ , ഷറഫുദ്ദീൻ മാടമ്പിളി, സലീം കേളോത്ത്, ജബ്ബാർ ചയപ്പേരി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *