പി.ടി.ബി. സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു
ബത്തേരി: സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര), പൊതുവിദ്യാഭ്യാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി.ടി.ബി. സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുപ്പത്തിയേഴാമത് പി.ടി.ബി. സ്മാരക ആഗോള ബാലശാസ്ത്ര പരീക്ഷയ്ക്ക് തുടക്കമായി. ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, എവിടെനിന്നും ഉത്തരങ്ങൾ ശേഖരിക്കാം എന്ന രീതിയിൽ ഒരു മാസം കൊണ്ട് ഉത്തരങ്ങൾ കണ്ടെത്തി തയ്യാറാക്കേണ്ടുന്ന ഈ പരീക്ഷയിൽ താത്പര്യമുള്ള യു.പി., ഹൈസ്കൂൾ, മലയാളം മിഷൻ വിദ്യാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണ്. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. പി. ലക്ഷ്മണൻ നിർവ്വഹിച്ചു. ഡോ. ഫാ. മത്തായി അതിരമ്പുഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗദാബി കെ.കെ., ടി.ഐ. ജയിംസ്, ഉമേഷ് പി. എന്നിവർ സംസാരിച്ചു.





Leave a Reply