കരിങ്ങാരി ഗവ. യു.പി സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കരിങ്ങാരി: ഗവൺമെന്റ് യു.പി സ്കൂളിൽ കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സുരക്ഷിതമായ ഭക്ഷണരീതികളുടെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ ബിപിൻ വർഗീസ്, സൽമ പി.കെ എന്നിവർ വിഷയാവതരണം നടത്തി. പി.ടി.എ പ്രസിഡന്റ് നാസർ എസ്, ഹെഡ്മാസ്റ്റർ ജോൺസൺ എം.എ, അധ്യാപകരായ ചൈതന്യ, ഹർഷ കെ.ആർ, വിദ്യാർത്ഥികളായ അഖിൻ കൃഷ്ണ, സജ ഫാത്തിമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply