സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ
മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ പ്രൈമറി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി എടവക മൂളിത്തോട് നാഷണൽ എ.എൽ.പി. സ്കൂൾ വയനാട് ജില്ലയ്ക്ക് അഭിമാനമായി. അക്കാദമിക മികവ്, വിദ്യാർത്ഥികളുടെ സമഗ്രവികസനം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, കലാ-കായിക രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് സ്കൂളിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സംസ്ഥാനതല അംഗീകാരം നേടിയ മൂളിത്തോട് നാഷണൽ എ.എൽ.പി. സ്കൂളിനെ വിവിധ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ അഭിനന്ദിച്ചു.





Leave a Reply