September 16, 2026

ആലൂർകുന്ന് പാടശേഖരത്തിൽ കർഷകർ തടയണ നിർമ്മിച്ചു

0
IMG_20260916_131903
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനായി പുൽപ്പള്ളി ആലൂർകുന്ന് പാടശേഖര സമിതിയിലെ അംഗങ്ങൾ ചേർന്ന് ഡാമിലെ വെള്ളം കെട്ടി നിർത്തി തടയണ നിർമ്മിച്ചു. സംഭരിക്കുന്ന ജലം ആലൂർകുന്നിലെ കർഷകർ കൃഷി ഇറക്കിയ വാഴ, നെല്ല് എന്നിവ നനയ്ക്കാൻ ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ദിലീപ് കെ. എം, ഓനായി പി. എസ്, ഷൈലേഷ്, കൃഷ്ണൻ കുറിച്ചിപ്പറ്റ, കാളപ്പൻ നടുവീട്ടിൽ, കണ്ണൻ ദാസനക്കര, വിനു കുറിച്ചിപ്പറ്റ എന്നിവരാണ് തടയണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *