സംസ്ഥാനതല മോഹിനിയാട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ദേവിലക്ഷ്മി
ബത്തേരി: സി.ബി.എസ്.ഇ സഹോദയ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനം നേടി ദേവിലക്ഷ്മി തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനതല മത്സരത്തിലേക്ക് അർഹത നേടി. ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിലക്ഷ്മി. ബത്തേരി ചിലങ്ക നാട്യകലാക്ഷേത്രയിലെ കലാമണ്ഡലം ഡോ. റെസി ഷാജിദാസാണ് നൃത്താധ്യാപിക. മൂലങ്കാവ് സ്വദേശികളായ അഡ്വ. അനൂപിന്റെയും ഡോ. സിന്ധുവിന്റെയും മകളാണ്.





Leave a Reply