September 24, 2026

പോഷൻ ട്രാക്കറിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു- ഭക്ഷ്യ കമ്മീഷൻ

0
IMG_20260924_104629
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലുള്ള പുതിയ വില്ലേജ്, അംബേദ്കർ, കുപ്പച്ചി ഉന്നതികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തി. അട്ടമലയിലെ 50ാം നമ്പര്‍ അങ്കണവാടി, ചൂരൽ മലയിലെ 54-ാം നമ്പര്‍ അങ്കണവാടി എന്നിവ സന്ദർശിച്ച കമ്മീഷൻ അമൃതം പൊടി വിതരണത്തിലെ തടസ്സം സംബന്ധിച്ച് വിശദമായി അന്വേഷിച്ചു. അങ്കണവാടികളിലെ പോഷക വിതരണത്തിനായി ഉപയോഗിക്കുന്ന കേന്ദ്ര ഗവൺമെൻ്റ് ഓൺലൈൻ പോർട്ടലായ പോഷൻ ട്രാക്കറിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടായതായി കമ്മീഷൻ വിലയിരുത്തി. ഇത് ജില്ലയിൽ ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതിനും കേന്ദ്രത്തിൽ നിന്നുള്ള ഗോതമ്പിൻ്റെ വിഹിതം കുറയാനും ആവശ്യത്തിനുള്ള ഗോതമ്പ് അമൃതം പൊടി നിർമ്മാണ യൂണിറ്റുകളിൽ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നതായും കമ്മീഷൻ നിരീക്ഷിച്ചു. സാങ്കേതിക തടസ്സങ്ങൾ അടിയന്തിരമായി പരിഹരിച്ച് പോഷകാഹാര വിതരണം കൃത്യമായി നടത്തുവാൻ ഭക്ഷ്യകമ്മീഷൻ ചെയർമാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. നെറ്റ് വർക്ക് സംബന്ധമായ തടസ്സങ്ങൾ വേഗത്തിൽ പരിഹരിച്ച് എല്ലാ ഗുണഭോകതാക്കളേയും പോഷൻ ട്രാക്കറിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് വനിതാശിശു വികസന ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചു.

 

പുതിയ വിലേജ്, അംബേദ്കർ ഉന്നതി നിവാസികളോട് കമ്മീഷൻ സംവദിക്കുകയും മേഖലയിലെ ഭക്ഷ്യ വിതരണം സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തു. ചുള്ളിക്ക ജി എല്‍ പി സ്കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ എ.പി.ജെ അബ്ദുൾ കലാം കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന മുണ്ടകൈ ജി.എല്‍.പി സ്ക്കൂളിലും കമ്മീഷൻ സന്ദർശനം നടത്തി. ഉച്ചഭക്ഷണ വിതരണം വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പൊതുവിതരണം, വിദ്യാഭ്യാസം, ട്രെബൽ, വനിതാശിശു വികസനം, ഫോറസ്റ്റ്, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *