അമിതഭാരവുമായി എത്തുന്ന ടോറസ് ലോറികൾ നിരോധിക്കണം: ബിജെപി സമരാഹ്വാനം
മാനന്തവാടി: പുത്തൻപുര, ഗോദാവരി ഉന്നതികൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രാ ദുരിതത്തിന് കാരണമാകുന്ന അമിതഭാരം കയറ്റിയ ടോറസ് ലോറികളുടെ പ്രവേശനം നിരോധിക്കണമെന്ന് ബിജെപി മാനന്തവാടി മുൻസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. ഒട്ടനവധി ജനങ്ങൾ യാത്ര ചെയ്യുന്ന റോഡിൽ ടോറസ് ലോറികൾ മൂലം കടുത്ത ദുരിതമാണ് അനുഭവപ്പെടുന്നത്. വിഷയത്തിൽ അധികാരികൾ ഉടനടി നടപടി കൈക്കൊണ്ടില്ലെങ്കിൽ ഭാരം കയറ്റിവരുന്ന ലോറികൾ തടഞ്ഞുകൊണ്ട് സമരം നടത്താൻ ബിജെപി മുൻസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു.
ബിജെപി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സജീവൻ പുതിയവീട് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.പി. രാജഗോപാൽ, ശ്രീജിത്ത് കണിയാരം, ഷിനൂപ്, ദിനേശൻ, ഹരീഷ് ജി എന്നിവർ സംസാരിച്ചു.





Leave a Reply