വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു
തരുവണ: വയനാട് മുസ്ലിംയത്തീംഖാനയിൽ അടുത്ത മാസം നടക്കുന്ന കുടുംബ സംഗമം വിജയിപ്പിക്കാൻ വെള്ളമുണ്ട പഞ്ചായത്ത് തല വനിതാ കൺവെൻഷൻ തീരുമാനിച്ചു. തരുവണ മീത്തൽ മദ്രസ്സയിൽ ചേർന്ന കൺവെൻഷൻ മഹല്ല് ഖതീബ് മുനീർ ഫൈസി ഉൽഘാടനം ചെയ്തു. ഡബ്ലൂ.എം.ഒ.വെൽഫെയർ കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് അത്തിലൻ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്‌നി,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺആസ്യമൊയ്‌ദു,കെ.ബി.നസീമ,അഹമ്മദ് മാസ്റ്റർ,സി.മമ്മുഹാജി,അഡ്വ.പടയൻ റഷീദ് ഗഫൂർ വാരാമ്പറ്റ, മുരുട മൂസ്സ ഹാജി,പി.ഉസ്മാൻ,റഫീഖ് ആലമ്പാടി,തുടങ്ങിയവർ സംസാരിച്ചു





Leave a Reply