വടക്കനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജീവിന്റെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.
കല്പറ്റ: ബത്തേരി വടക്കനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രജീവിന്റെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം പി. കഴിഞ്ഞ മാർച്ച് മാസമാണ് ആന കൃഷിയിടത്തിലേക്ക് കയറിയതറിഞ്ഞ് അവിടേക്ക് പോയ രജീവിനെ റോഡിലൂടെ വന്ന കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാനകൾ വരുന്നത് തടയാനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് കുടുംബം പ്രിയങ്ക ഗാന്ധി എം.പിയോട് പറഞ്ഞു. റോഡുകളിൽ കാട്ടാനകൾ വരുന്നത് തടയാൻ വാച്ചർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന് അവർ പറഞ്ഞു.
കുടുംബത്തിന്റെ പരാതികൾ സംബന്ധിച്ച് വനം വകുപ്പ് എടുക്കുന്ന നടപടികൾ ഉദ്യോഗസ്ഥർ പ്രിയങ്ക ഗാന്ധിയോട് വിശദീകരിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങൾ വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി എം.പി. രജീവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഐ. സി. ബാലകൃഷ്ണൻ എം. എൽ. എ. യും ഒപ്പമുണ്ടായിരുന്നു.





Leave a Reply