September 25, 2026

കെഎസ്ടിഎ പ്രതിഷേധ കൂട്ടായ്‌മ നടത്തി

0
WhatsApp Image 2026-09-25 at 9.10.04 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ടിഎ കൽപ്പറ്റയിൽ പ്രതിഷേധ കൂട്ടായ്‌മ നടത്തി. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്‌തു. ഭിന്നശേഷിക്കാരെയും രോഗികളെയുമടക്കം നൂറുകണക്കിന്‌ അധ്യാപകരെ അന്യായമായി സ്ഥലംമാറ്റുന്നതിനെതിരെ പ്രതിഷേധമുയർന്നു. അന്യായമായി അധ്യാപകരെ വേട്ടയാടുന്ന നടപടിയിൽ പ്രതിഷേധിച്ച്‌ നൂറുകണക്കിന്‌ അധ്യാപകർ ധർണയിൽ അണിനിരന്നു.

രാഷ്‌ട്രീയപ്രേരിതമായി സംസ്ഥാന സർക്കാരും വിദ്യാഭ്യാസവകുപ്പും സംസ്ഥാനത്താകെ സ്ഥലംമാറ്റം നടത്തുകയാണ്‌. അന്യായമായി അധ്യാപകരെ വേട്ടയാടുന്ന നടപടിയിൽ പ്രതിഷേധിച്ച്‌ നൂറുകണക്കിന്‌ അധ്യാപകർ ധർണയിൽ അണിനിരന്നു. ജില്ലാ ട്രഷറർ പി ബിജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി എ ദേവകി സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി വിൽസൺ തോമസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *