കെ എസ് യു വയനാട് ജില്ലാ ക്യാമ്പിന് തലപ്പുഴയിൽ തുടക്കം
മാനന്തവാടി: കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് ഛത്രോൻ കി ഗൂഞ്ച് മാനന്തവാടി തലപ്പുഴ കൊമാച്ചി പാർക്കിൽ (സി കെ അരുൺ നഗർ) ആരംഭിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.
മാനന്തവാടി നിയോജകമണ്ഡലം എം എൽ എ ഉഷ വിജയൻ, ഡി സി സി പ്രസിഡന്റ് അഡ്വ ടി ജെ ഐസക്ക്,പി കെ ജയലക്ഷ്മി, എം ജി ബിജു, പ്രദീപ് മാസ്റ്റർ, പി വി ജോർജ് ,എ എം നിശാന്ത്, എ പ്രഭാകരൻ മാസ്റ്റർ,ആദിൽ കെ കെ ബി, ജവാദ് പുത്തൂർ, അൻഷിദ് ഇ കെ , മീനാക്ഷി രാമൻ, ബിനു തോമസ്,മുബാരിഷ് അയ്യാർ ,അസ്ലം ഷേർഖാൻ, അഭിന്യ ബിജു,ആദിൽ മുഹമ്മദ്,ആസിഫ് സഹിർ ,ശ്രീലാൽ സി എസ്,മുഹമ്മദ് സിറാജ് ,റിദ്ദു സുൽത്താന തുടങ്ങിയവർ സംസാരിച്ചു.





Leave a Reply