September 30, 2026

മദീനത്തു സി.എം ദശവാർഷിക സമ്മേളനത്തിന് തുടക്കമായി

0
WhatsApp Image 2026-09-30 at 9.45.58 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ ചിലഞ്ഞിച്ചാൽ കേന്ദ്രീകരിച്ച് മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന മദീനത്തു സി.എം ഇസ്ലാമിക് അക്കാദമിയുടെ പത്താം വാർഷിക സമ്മേളനത്തിന് തുടക്കമായി. ഒക്ടോബർ 9, 10, 11 തീയതികളിൽ ‘സി.എം വലിയുള്ളാഹി നഗറിൽ’ വെച്ചാണ് സമ്മേളനം അരങ്ങേറുന്നത്. പരിപാടിയുടെ ഭാഗമായി മടവൂർ സി.എം വലിയുള്ളാഹിയുടെ മഖാം സിയാറത്തോടെ സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് സി.എം വലിയുള്ളാഹി നഗരിയിൽ ഉയർത്താനുള്ള സമസ്തയുടെ ത്രിവർണ്ണ പതാക കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ. അബ്ദുറഹ്മാൻ ബാഖവിയും എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടിയും ചേർന്ന് മദീനത്തു സി.എം ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ ഉബൈദ് സഅദി, യു.പി. അനസ് സഖാഫി, മഹല്ല് പ്രസിഡൻ്റ് അഹമ്മദ് ഷാ, ബഷീർ മുസ്ലിയാർ മടവൂർ അജ്മൽ ഹാഷിമി ഗൂഡല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.

ഒക്ടോബർ 9 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സയ്യിദ് മുത്തുക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ വേദിയിലെ പരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം നാലിന് സാംസ്കാരിക സമ്മേളനവും രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനവും നടക്കും. നൂറുശരീഅഃ ശൈഖുനാ ഹസ്സൻ ഉസ്താദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് റഊഫ് അസ്ഹരി ആക്കോടും സംഘവും അവതരിപ്പിക്കുന്ന ബുർദ ആസ്വാദനവും ഇശൽ വിരുന്നും അരങ്ങേറും.

ഒക്ടോബർ 10 ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വയനാട് ജില്ലാ ഖത്തീബ്-ഇമാം മിഹ്റാബ് സമ്മേളനം നടക്കും. തുടർന്ന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും.സമാപന ദിവസമായ ഒക്ടോബർ 11 ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അലുംനി മീറ്റും വൈകുന്നേരം നാലിന് പ്രാസ്ഥാനിക സമ്മേളനവും നടക്കും. താത്തൂർ ഇബ്രാഹിം സഖാഫി മുഖ്യാതിഥിയാകും.

തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിക്കും. കേരളാ കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ‘ശഹാദത്ത്’ ദാനവും ചടങ്ങിൽ വെച്ച് നടക്കും. തുടർന്ന് മുത്തനൂർ അഹ്ദൽ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ-ദുആ മജ്‌ലിസോടെ ദശവാർഷിക സമ്മേളനത്തിന് സമാപനമാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *