പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അതിദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം മീനംകൊല്ലി അംഗൻവാടിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഖിൽ കെ.കെ, ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഹേഷ്, വികസന കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, മറ്റു പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.





Leave a Reply