October 3, 2026

ഗാന്ധിജയന്തി: ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

0
IMG_20261003_110816
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് എം.ടി.ഡി.എം.എച്ച്.എസ്.എസ്. തൊണ്ടർനാട് സ്കൂളിലെ എൻ.എസ്.എസ്., സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സേവനദിനം ആചരിച്ചു. കൊറോം ടൗണിൽ നടന്ന ചടങ്ങിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എൻ. പ്രമോദ് മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി. മൊയ്തു അധ്യക്ഷപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി. മഞ്ജു ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൗട്ട് & ഗൈഡ്സ് അധ്യാപകരായ ബിനു സി. വൈ., സിന്ധു പി. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജെൻട്രി വിൽസൺ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിനു ശേഷം കൊറോം ജംഗ്ഷൻ മുതൽ പാലേരി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ച് പ്രദേശം പൂർണ്ണമായി വൃത്തിയാക്കി. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് കൃത്യമായി സംസ്കരിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ശുചിത്വസന്ദേശം സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിനും വിദ്യാർത്ഥികളിൽ ശുചിത്വബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനും ഈ പരിപാടി സഹായകമായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *